കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ ദുക്‌റാന തിരുനാള്‍ ആഘോഷം നടന്നു. ഭാരതസഭയുടെ പിതാവായ വിശുദ്ധന്റെ ഓര്‍മദിനം സഭാദിനമായിട്ടാണ് ആചരിക്കുന്നത്. തിരുനാള്‍ ദിനത്തില്‍ രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ട് നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന തിരുനാള്‍ റാസയ്ക്കു സഹവികാരി ഫാ.ജോണ്‍ നടുത്തടം കാര്‍മികത്വം വഹിച്ചു. സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറം സന്ദേശം നല്‍കി. ദുഖ്‌റാന തിരുനാളിനോടുനുബന്ധിച്ചു പള്ളിയില്‍ ആരാധനയും ആഘോഷമായ ദിവ്യകാരൂണ്യ പ്രദക്ഷിണവും നടന്നു.
0 Comments