ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് ജില്ലാ അസോസിയേഷന്റെയും കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടന്നു. ഐ മൈക്രോ സര്‍ജറി ആന്‍ഡ് ലേസര്‍ സെന്റര്‍ അമിത ഐ കെയര്‍ തിരുവല്ലയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തപ്പെട്ടത്. ആന്റോ ആന്റണി MP ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ റോഷ്‌ന അലിക്കുഞ്ഞ് അധ്യക്ഷയായിരുന്നു. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജിമോന്‍ ജോസ് സ്വാഗതം ആശംസിച്ചു. ജില്ലയുടെ ചീഫ് കോഡിനേറ്റര്‍ സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയായ ഡോക്ടര്‍ പി.കെ ബാലകൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേഴ്‌സി ജോണ്‍, ബിപിസി കാഞ്ഞിരപ്പള്ളി അജാസ് വാരിക്കാടന്‍ , കാഞ്ഞിരപ്പള്ളി ജില്ലാ സ്‌കൗട്ട് സെക്രട്ടറി അജയന്‍ പി.എസ് ജോയിന്റ് സെക്രട്ടറി സുജ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സ്‌കൗട്ട് ആന്റ് ഗൈഡ് വിവിധ യൂണിറ്റ് അംഗങ്ങള്‍, പൊതുജനങ്ങള്‍ ഉള്‍പ്പടെ ആയിരത്തോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
0 Comments