Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോറിക്ഷയുടെ മുകളില്‍ മണ്‍തിട്ട ഇടിഞ്ഞു വീണു.



വാഴൂര്‍ ചാമംപതാലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ മണ്‍തിട്ട ഇടിഞ്ഞു വീണു. ഓട്ടോറിക്ഷയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. 

കനത്ത മഴയില്‍ ചാമംപതാല്‍  പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് കണ്ടക്ടറായ കുരുവിക്കൂട് സ്വദേശി തോക്കനാട് സനോജിന്റെ ഓട്ടോയ്ക്ക് മുകളിലേക്കാണ് മണ്‍തിട്ട ഇടിഞ്ഞു വീണത്. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. 25 അടിയിലേറെ ഉയരമുള്ള മണ്‍തിട്ടയുടെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. മണ്ണ്മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് ഓട്ടോ സ്ഥലത്ത് നിന്നും മാറ്റിയത്.

Post a Comment

0 Comments