Breaking...

9/recent/ticker-posts

Header Ads Widget

കടനാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാതലത്തില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു



ആരോഗ്യ വകുപ്പിന്റെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡിന്റെ ഭാഗമായി കടനാട് കുടുംബാരോഗ്യ കേന്ദ്രം ജില്ലാതലത്തില്‍ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 94.2 ശതമാനം മാര്‍ക്ക് നേടിയാണ് കടനാട് കുടുംബാരോഗ്യ കേന്ദ്രം രണ്ട് ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്. ആശുപത്രിയിലെ ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ പുലര്‍ത്തിയ ഉയര്‍ന്ന നിലവാരമാണ് കായകല്‍പ്പ് അവാര്‍ഡിന് വഴിയൊരുക്കിയത്.കടനാട് പഞ്ചായത്ത് ഭരണസമിതിയുടെ ശക്തമായ നേതൃത്വവും പിന്തുണയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിര്‍ലോഭമായ സഹകരണവും മെഡിക്കല്‍ ഓഫീസര്‍മാരായ  ഡോ.ബ്രിജിറ്റ് ജോണ്‍, ഡോ. പ്രീനു സുസന്‍ ചാക്കോ, മുന്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വിവേക് പുളിക്കല്‍, ഡോ. വിജീഷ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമവുമാണ് മികച്ച നേട്ടം കൈവരിക്കാന്‍ കാരണമായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു.


Post a Comment

0 Comments