Breaking...

9/recent/ticker-posts

Header Ads Widget

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചരെ ആദരിച്ചു.



കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ത്യാഗ സന്നദ്ധമായും അര്‍പ്പണ മനോഭാവത്തോടെയും ശുചീകരണ പ്രവര്‍ത്തനങ്ങളും മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും നടത്തുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആദരിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്ലീന്‍ കേരള കമ്പനി,ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍  ഉന്നത വിജയം കൈവരിച്ചരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 
തെളളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച വിജയം കൈവരിച്ച കുട്ടികള്‍ക്ക് മെമെന്റോയും, കാഷ് അവാര്‍ഡും നല്‍കി  ആദരിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി അജയന്‍ കെ മേനോന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ലീന്‍ കേരള കമ്പനി കോട്ടയം ഡിവിഷന്‍ മാനേജര്‍ ജിഷ്ണു ജഗന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദിത്യ മോഹന്‍,വരുണ്‍ കെ.വി, ലക്ഷ്മി പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചു.

Post a Comment

0 Comments