Breaking...

9/recent/ticker-posts

Header Ads Widget

അമ്പത്തി രണ്ടാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മുത്തോലിയില്‍ നടന്നു.



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവന പദ്ധിയിലൂടെ നിര്‍മ്മിച്ചു നല്‍കുന്ന അമ്പത്തി രണ്ടാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മുത്തോലിയില്‍  നടന്നു. മരിയ സദനം ഡയറക്ടര്‍  സന്തോഷ് ജോസഫ് ശിലാസ്ഥാപനം നിര്‍വഹിച്ചു. സ്നേഹദീപം ഭവനപദ്ധതി നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ ഉദാത്ത മാതൃകയാണെന്ന് മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് അഭിപ്രായപ്പെട്ടു. 


ഭവനരഹിതരായ നൂറുകണക്കിന് ആളുകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.  അവരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടുപിടിച്ച് അവര്‍ക്ക് വാസയോഗ്യമായ വീട് നിര്‍മ്മിച്ചുകൊടുക്കുന്ന പ്രവര്‍ത്തി  ഏറെ മൂല്യമുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സന്തോഷ് ജോര്‍ജ് കുളങ്ങര നേതൃത്വം നല്കുന്ന സഫാരി ചാനലാണ് അമ്പത്തി രണ്ടാം വീട് നിര്‍മ്മിക്കുന്നതിന് 4 ലക്ഷം രൂപ സ്നേഹദീപം മുത്തോലിക്ക് നല്‍കുന്നത്. സ്നേഹ ദീപത്തിന്റെ 38ഉം 48ഉം വീടുകള്‍ നിര്‍മ്മിക്കുന്നതിന് സഫാരി ചാനല്‍ 4 ലക്ഷം രൂപാ വീതമാണ് നല്‍കുന്നത്. മുത്തോലി സെന്റ് ജോര്‍ജ് പള്ളി വികാരി റവ.ഫാ. കുര്യന്‍ വരിക്കമാക്കല്‍  വെഞ്ചിരിപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പുരയിടം, സ്നേഹദീപം ഭാരവാഹികളായ കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഹരിദാസ് അടമത്തറ, അവിനാഷ് വലിയമംഗലം, ജേക്കബ് മഠത്തില്‍, മാത്തുകുട്ടി നരിക്കാട്ട്, ബേബി ഏറത്തുമല, ജോര്‍ജ് ആന്റണി കാനാട്ട്, ജോയി കുന്നപ്പള്ളിയില്‍, റോമി ഞാറ്റുകാലകുന്നേല്‍, സണ്ണി കോയിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments