പാലാ കൊട്ടാരമറ്റം ജംഗ്ഷനില്‍ പതിറ്റാണ്ടുകള്‍ മുന്‍പ് സ്ഥാപിച്ച ട്രാഫിക് സിഗ്‌നല്‍ തൂണും ലൈറ്റുകളും അപകടാവസ്ഥയില്‍. കാലപ്പഴക്കത്തില്‍ ചുവടറ്റ് ഏതു നിമിഷവും നിലംപൊത്താവുന്ന വിധം ചരിഞ്ഞ് നില്‍ക്കുകയാണ് സിഗ്‌നലിന്റെ തൂണുകള്‍. സിഗ്‌നല്‍ ലൈറ്റുകള്‍ ഏതു സമയത്തും തിരക്കേറിയ ജംഗ്ഷനിലേയ്ക്ക് മറിഞ്ഞു വീഴാണുള്ള സാധ്യതയാണുള്ളത്. ഏതാനും ആഴ്ച്ച മുന്‍പ് മുതല്‍ തൂണുകള്‍ കൂടുതല്‍ ചെരിഞ്ഞുകൊണ്ടിരിക്കുകയാണ്. യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന വളരെ ഉയരമുള്ള ഈ ഇരുമ്പ് വിളക്ക് തൂണ്‍ എത്രയും വേഗം സുരക്ഷിതമായി പിഴുത് മാറ്റണമെന്ന ആവശ്യമാണുയരുന്നത്. ട്രാഫിക് തൂണ്‍ സുരക്ഷിതമായി നീക്കം ചെയ്യണമെന്ന് പാസഞ്ചേഴ് അസോയിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.





0 Comments