Breaking...

9/recent/ticker-posts

Header Ads Widget

പതിനാലാം വാര്‍ഡിനോട് ചേര്‍ന്ന ഭാഗത്ത് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണു.



കോട്ടയം മെഡിക്കല്‍ കോളേജില്‍ പതിനാലാം വാര്‍ഡിനോട് ചേര്‍ന്ന ഭാഗത്ത് ശുചിമുറി സമുച്ചയം ഇടിഞ്ഞുവീണു. ശുചിമുറിക്ക്  ഉള്ളില്‍ കുടുങ്ങിയ ബിന്ദു എന്ന സ്ത്രീ മരണപ്പെട്ടു. തലയോലപ്പറമ്പ് കുന്നില്‍ വിശ്രുതന്റെ ഭാര്യ ബിന്ദുവാണ് മരണമടഞ്ഞത്. ബിന്ദുവിന്റെ മകള്‍ നവമിയുടെ ശസ്ത്രക്രിയക്കായാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. രാവിലെ കുളിക്കുന്നതിനായി 14-ാം വാര്‍ഡിന്റെ 3-ാം നിലയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. 3 പേര്‍ക്ക് പരിക്കേറ്റു. 


രണ്ടര മണിക്കൂറിനു ശേഷമാണ് അപകടത്തില്‍പെട്ട കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ബിന്ദുവിനെ പുറത്തെടുക്കുവാന്‍ ഫയര്‍ഫോഴ്‌സിനും പോലീസിനും രക്ഷാപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞത്. ഉള്ളില്‍ ആള് കുടുങ്ങിയിട്ടുണ്ടെന്നും ആളുടെ ഫോണ്‍ മറ്റൊരു സ്ഥലത്ത് ഇരിക്കുന്നുണ്ടെന്നും ശുചിമുറിയില്‍ പോയ ഇവര്‍, രോഗിയായി കിടക്കുന്ന മകളുടെ അടുത്ത് തിരികെ എത്തിയിട്ടില്ലെന്നും തലയോലപ്പുറമ്പ് സ്വദേശി ബിന്ദുവിന്റെ ഭര്‍ത്താവ് അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നും ആക്ഷേപമുണ്ട്. അപകടാവസ്ഥയില്‍ കെട്ടിടത്തില്‍ രോഗികളെ ചികിത്സിക്കുന്ന സംബന്ധിച്ച് വിവിധ രാഷ്ട്രീയ കക്ഷി  പ്രതിനിധികള്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1954- 57 കാലഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടമാണ് കനത്ത മഴയെ തുടര്‍ന്ന് കുതിര്‍ന്ന് തകര്‍ന്നുവീണത്. ഈ കെട്ടിടങ്ങള്‍ക്കൊന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രതികരിച്ചു. അപകടാവസ്ഥയിലായ കെട്ടിടത്തില്‍ രോഗികളെ ചികിത്സിക്കായി കിടത്തിയതും മറ്റും ഗൗരവതരമായി കാണേണ്ടതുണ്ടെന്നും ഇത്തരത്തില്‍ ഉപയോഗയോഗ്യമല്ലാത്ത കെട്ടിടം എങ്ങനെയാണ് പ്രവര്‍ത്തനസജ്ജമാക്കിയത്  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടതുണ്ടെന്നും മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു. ഏറെ സമയത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും ഒടുവിലാണ് 2 ഹിറ്റാച്ചികളും ജെസിബിയും ഇവിടെ എത്തിക്കുവാന്‍ കഴിഞ്ഞത്. വളരെ വൈകി നടത്തിയ തിരച്ചിലിനിടയിലാണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെ കെട്ടിടത്തിനുള്ളില്‍ കണ്ടെത്തിയത്. അപകടം നടന്ന ഉടന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജും സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവനും മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞുവീണ സമയത്ത് രോഗികളും കൂട്ടിരിപ്പുകാരും അടക്കമുള്ളവര്‍ ഇവിടെനിന്നും രക്ഷാ കേന്ദ്രങ്ങളിലേക്ക് ഓടി മാറുകയായിരുന്നു. ജില്ലാ പോലീസ് മേധാവി അടക്കം പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍  നടത്തുവാന്‍ കഴിഞ്ഞില്ല.

Post a Comment

0 Comments