കടനാട്ടില്‍ കാറ്റ് കനത്ത നാശം വിതച്ചു. കൊല്ലപ്പള്ളി മേലുകാവ് റൂട്ടില്‍ ആഞ്ഞിലിമരം റോഡിന് കുറുകെ വീണ ഗതാഗതം തടസ്സപ്പെട്ടു. പോസ്റ്റ് ഓഫീസിന് സമീപമാണ് ആഞ്ഞിലിമരം കടപുഴകിയത്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മരം വെട്ടിമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കടനാട് വല്ല്യാത്ത് പൊട്ടുവഴിക്കല്‍ ഗംഗാധരന്റെ വീടിന് മുകളിലേക്ക് പ്ലാവും പുളി മരവും ഒടിഞ്ഞുവീണു. കടനാട് തുമ്പമറ്റത്തില്‍ ജോസിന്റെ വീടിനു മുകളിലെ ട്രസ് വര്‍ക്ക് പൂര്‍ണമായും കാറ്റില്‍ പറന്നു പോയി. വില്ലേജ് ഓഫീസര്‍ ആന്‍സന്‍ മാത്യു, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി സോമന്‍, വാര്‍ഡ് മെമ്പര്‍ ജോസ് പ്ലാശനാല്‍, സിബി അഴകന്‍പറമ്പില്‍ എന്നിവര്‍ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
0 Comments