കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് കൊല്ലപ്പള്ളിയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.
സ്‌കൂള്‍ മാനേജര്‍ റവ.ഫാദര്‍ ജോസഫ് പാനാമ്പുഴ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ അജി വി.ജെ അധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലോയിഡ് ജോസഫ്, പിറ്റിഎ പ്രസിഡന്റ് ജയ്‌മോന്‍ സെബാസ്റ്റ്യന്‍ നടുവിലെക്കൂറ്റ്, എംപിറ്റിഎ പ്രസിഡന്റ് ഡെയ്‌സി ജിബു, ബിനു വള്ളോംപുരയിടം,ജാന്‍സി തോട്ടക്കര, ലയണ്‍സ് ക്ലബ് മെമ്പര്‍മാരായ റോയി ഫ്രാന്‍സിസ്, ടോമി സി. എബ്രഹാം, കെ.സി സെബാസ്റ്റ്യന്‍,അധ്യാപക പ്രതിനിധി സിബി ആന്റണി തെക്കേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഏയ്ഞ്ചല്‍ തോമസ് ബോധവല്‍ക്കരണ ക്‌ളാസ് നയിച്ചു.
0 Comments