Breaking...

9/recent/ticker-posts

Header Ads Widget

അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.



ഏറ്റുമാനൂര്‍ ടൗണിലും  എം.സി റോഡിലും അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കുഴികള്‍ അടയ്ക്കാനുള്ള നടപടികള്‍  ആരംഭിച്ചു. മഴക്കാലമായതോടെ പ്രധാന റോഡില്‍  രൂപപ്പെട്ട കുഴികള്‍ വെള്ളക്കെട്ടിനും വാഹനാപകടങ്ങള്‍ക്കും കാരണമായിരുന്നു. 


രണ്ടാഴ്ചക്കാലമായി തുടര്‍ന്ന കനത്ത  മഴ അല്പം കുറഞ്ഞതോടെയാണ് കുഴികള്‍ അടയ്ക്കുന്നതിനുള്ള  ജോലികള്‍ ആരംഭിച്ചത്. വഴിയിലെ കുഴികള്‍ ഉയര്‍ത്തുന്ന അപകട ഭീഷണി സ്റ്റാര്‍വിഷന്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എത്രയും വേഗം കുഴിയടക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

Post a Comment

0 Comments