ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ റോഡില്‍ കിടങ്ങൂര്‍ ഹൈവേ ജംഗ്ഷനു സമീപം തട്ടുകടയിലേക്ക് കാര്‍ ഇടിച്ചു കയറി. അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാര്‍ നിയന്ത്രണം വിട്ട് തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉണ്ടായിരുന്ന പള്ളിക്കത്തോട് തെക്കുംതല ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളായ അശ്വിന്‍ കൃഷ്ണ, ഭവ്യ എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
0 Comments