Breaking...

9/recent/ticker-posts

Header Ads Widget

കാറ്റും, മഴയും വലിയ ദുരിതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നതായി മന്ത്രി വി.എന്‍ വാസവന്‍



കോട്ടയം ജില്ലയില്‍ ശക്തമായ കാറ്റും, മഴയും വലിയ ദുരിതങ്ങള്‍  സൃഷ്ടിച്ചിരിക്കുന്നതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍  ദുരന്ത നിവാരണ സേനയും ഇതര സംഘടനകളും  സേവന  പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. 


ദുരിത കാലാവസ്ഥ മൂലം ജനങ്ങള്‍ നേരിടുന്ന  ആരോഗ്യപ്രശ്‌നം മുന്‍നിര്‍ത്തി ആരോഗ്യ വിഭാഗത്തിനും  പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം ചേരുമെന്നും ആവശ്യമുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ വിവിധ ദുരിതബാധിത  മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സ്റ്റാര്‍ വിഷന്‍  ന്യൂസിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Post a Comment

0 Comments