Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സജി മഞ്ഞക്കടമ്പില്‍



കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് ബിന്ദു എന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു ബലക്ഷയമുള്ള കെട്ടിടത്തിലേയ്ക്ക് മനുഷ്യര്‍ കടന്ന് ചെല്ലാതാരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കാതിരുന്ന അധികൃതര്‍ കുറ്റക്കാരാണെന്നും നടപടി സ്വീകരിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു.

 മെഡിക്കല്‍ കോളജിന്റെ പഴയ കെട്ടിടങ്ങള്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട മരുന്നുകള്‍ ലഭ്യമല്ലാത്തതും , ഓപ്പറേഷന്‍ സാമഗ്രികളുടെ അപര്യാപ്തത മൂലം ഓപ്പറേഷനുകള്‍ മാറ്റിവയ്ക്കപ്പെടുന്ന സാഹചര്യവും സര്‍ക്കാരിന്റെ കൊടിയ അനാസ്ഥ മൂലമാണെന്നും സജി കുറ്റപ്പെടുത്തി.

Post a Comment

0 Comments