കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു. തിരുവനന്തപുരം ISRO സീനിയര്‍ ഡിവിഷന്‍ ഹെഡ് ഷാജി സൈമണ്‍ വിശിഷ്ടാതിഥിയായിരുന്നു. ബഹിരാകാശ പര്യവേഷണത്തിന്റെ നൂതന സാധ്യതകളെ കുറിച്ചും, ശാസ്ത്ര ഗവേഷണത്തിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. സാറ്റലൈറ്റ് റോക്കറ്റ് മേഖലകളെക്കുറിച്ച് കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
കുട്ടികളില്‍ ശാസ്ത്ര ആഭിമുഖ്യം വളര്‍ത്തുന്നതിനും, ശാസ്ത്ര കൗതുകം ഉണര്‍ത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ചാന്ദ്രദിനാഘോഷം നടന്നത്. ചാന്ദ്ര ദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ് മത്സരം, സ്റ്റില്‍ മോഡല്‍ നിര്‍മ്മാണ മത്സരം, സയന്‍സ് സിറ്റി സന്ദര്‍ശനം, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്ര സന്ദര്‍ശനം, എന്നിവയാണ് സംഘടിപ്പിക്കുന്നത്.
ഹെഡ്മാസ്റ്റര്‍ കുര്യാക്കോസ് മാത്യു, സയന്‍സ് കോഡിനേറ്റര്‍മാരായ ലിനി എം.സി, മരിയറ്റ് സജി, നിഷാ മാത്യു എന്നിവര്‍ സംസാരിച്ചു. സയന്‍സ് ക്ലബ് അംഗങ്ങളായ ജിഷ ജോസ്, ക്രിസ്റ്റീന രാജു, ടെസി കെ.മാത്യു, ദീപ്തി തോമസ്, റിന്‍സി ജോയി എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments