Breaking...

9/recent/ticker-posts

Header Ads Widget

വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് സ്വീകരണവും, സൗജന്യ നേത്ര ചികിത്സാ ക്യാമ്പും



പാലാ ഗ്വാഡലൂപ്പെ മാതാ ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പ്രയാണത്തിന് സ്വീകരണവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും ജൂലായ് 26, 27 തീയതികളില്‍ നടക്കും.  വിശുദ്ധ കുരിശിന്റെ പ്രയാണം ജൂലായ് 27 നാണ് ഗ്വാഡലൂപ്പേ മാതാ ദേവാലയത്തില്‍ എത്തിച്ചേരുന്നത്. രൂപതയിലെ എട്ടു മേഖലകളിലായി വിശുദ്ധ കുരിശിന്റെ പ്രയാണം നടന്നുകൊണ്ടിരിക്കുകയാണ്. പരിശുദ്ധ ഗ്വാഡലൂപ്പേ മാതാ ദേവാലയം ഉള്‍ക്കൊള്ളുന്ന പട്ടിത്താനം മേഖലയിലേക്ക് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആശിര്‍വദിച്ചു നല്‍കിയ വിശുദ്ധ കുരിശ് ഇപ്പോള്‍ ആണ്ടൂര്‍ ദേവാലയത്തിലാണുള്ളത്.

 അവിടെ നിന്നും പ്രയാണം ഇരുപത്തിയേഴാം തീയതി ഞായറാഴ്ച പരിശുദ്ധ ഗ്വാഡലുപ്പെ മാതാ ദേവാലയത്തിലേക്ക് എത്തിച്ചേരും. വൈകുന്നേരം അഞ്ചുമണിക്ക് പാലാ വലിയ പാലം ജംഗ്ഷനില്‍ വിശുദ്ധ കുരിശിന് സ്വീകരണം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണമായി ദേവാലയത്തില്‍ എത്തിച്ചേരും. വൈകീട്ട് 6.30ന് പട്ടിത്താനം മേഖലയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും നടക്കും. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ഗ്വാഡലുപ്പെ മാതാ ഇടവക വികസന സമിതിയും കോട്ടയം മെഡിക്കല്‍ കോളേജും അന്ധതാ നിവാരണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര പരിശോധന ക്യാമ്പ് ജൂലൈ 26 ശനിയാഴ്ച നടക്കും. രാവിലെ 9 മുതല്‍ 1 വരെ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസെറ്റി ഡയറക്ടര്‍ ഫാദര്‍ അഗസ്റ്റന്‍ ബിനോയ് മേച്ചേരില്‍ നിര്‍വഹിക്കും. വികാരി ഫാദര്‍ ജോഷി പുതുപ്പറമ്പില്‍ അധ്യക്ഷനായിരിക്കും. VSSS കോ-ഓര്‍ഡിനേറ്റര്‍ സി.വത്സമ്മ, ഇടവക സമിതി സെക്രട്ടറി എബിന്‍ ജോസഫ് മരുതോലില്‍. PDC സെക്രട്ടറി MP മണിലാല്‍, ഷെറിന്‍ KC തുടങ്ങിയവര്‍ പ്രസംഗിക്കും.ഇടവക വികാരി ഫാ. ജോഷി പുതുപ്പറമ്പില്‍ , ഇടവക സമിതി സെക്രട്ടറി എബിന്‍ ജോസഫ് മരുതോലില്‍ , പിഡിസി സെക്രട്ടറി എം.പി മണിലാല്‍, ജോയിന്റ് സെക്രട്ടറി ഷെറിന്‍ ഗ. ഇ, ട്രസ്റ്റി പി.വി ജോര്‍ജ് പള്ളിപ്പറമ്പില്‍, ട്രഷറര്‍ ജോസഫ് ചിത്രവേലില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments