Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും



അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും അധ്യാപക രക്ഷാകര്‍ത്തൃ സംഗമവും നടന്നു.. SSLC പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സെന്റ്‌മേരിസ് പാരിഷ് ഹാളില്‍ നടന്ന യോഗം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഭാ വിയിലേക്കുള്ള വാതായനം തിരഞ്ഞെടുക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കേണ്ടതുണ്ടെന്ന്  മന്ത്രി പറഞ്ഞു. 
സ്‌കൂള്‍ മാനേജര്‍  ഫാ. മാത്യു പടിഞ്ഞാറേകുറ്റ് അധ്യക്ഷത വഹിച്ചു. 
 അഡീഷണല്‍ പോലീസ് സൂപ്രണ്ട്  വിശ്വനാഥന്‍ എ.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ.  റോസമ്മ സോണി, ഏറ്റുമാനൂര്‍ എസ്എച്ച്ഒ  അന്‍സല്‍ എ.എസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ആന്‍സി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍  ബേബിനാസ് അജാസ്, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഫാ. ടോണി മണക്കുന്നേല്‍, പി.റ്റി.എ പ്രസിഡന്റ്  മോന്‍സ് സെബാസ്റ്റ്യന്‍, സ്‌കൂള്‍ ലീഡര്‍ കുമാരി റോസ് കുര്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്  സിനി ജോസഫ്, സീനിയര്‍ അസിസ്റ്റന്റ് സുജ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments