Breaking...

9/recent/ticker-posts

Header Ads Widget

കനത്ത കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു.



കനത്ത കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. തലപ്പുലം പഞ്ചായത്തിലെ പുന്നാനി ഭാഗത്ത്  പേരൂശേരില്‍ മുരുകന്റെ വീടാണ് തകര്‍ന്നത്. തൊട്ടടുത്ത പറമ്പില്‍ ആഞ്ഞിലിമരം കടപുഴകിയത് കണ്ട് മുറ്റത്തേക്ക് ഇറങ്ങിയത് കൊണ്ട് മാത്രമാണ് തന്റെ ജീവന്‍ രക്ഷപ്പെട്ടത് എന്ന് മുരുകന്‍ പറഞ്ഞു. 

പൂര്‍ണമായും തകര്‍ന്ന വീട് എങ്ങനെ പുനര്‍നിര്‍മിക്കുമെന്ന ആശങ്കയിലാണ് ഈ വയോധികന്‍.  സമീപത്തെ വിറകുപുരയുടെ പിന്നില്‍ നിന്ന തേക്കും പൂവാകയുമാണ് കാറ്റില്‍ കടപുഴകി  ഓടിട്ട മേല്‍ക്കൂരയിലേയ്ക്ക് വീണത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നതോടൊപ്പം വീട്ടുപകരണങ്ങളും കിടക്കയുമെല്ലാം നശിച്ചു. കനത്ത മഴയില്‍ പുരയ്ക്കകത്ത്  വെള്ളംനിറഞ്ഞു. ഹൃദ്രോഗി കൂടിയായ മുരുകന്  ജോലികള്‍ ചെയ്യാനാവാത്ത അവസ്ഥയില്‍ വീട് എങ്ങനെ പുനര്‍നിര്‍മിക്കുമെന്ന ആശങ്കയിലാണ് മുരുകനും ഭാര്യയും. വിവാഹം കഴിഞ്ഞ 4 പെണ്‍മക്കളുടെ വീടുകള്‍ മാത്രമാണ് ഇനി ഇവര്‍ക്ക് ആശ്രയം. ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ ടീം റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് മരം വെട്ടി മാറ്റിയത്. മഴയോടൊപ്പമെത്തിയ കനത്ത കാറ്റ് മേഖലയില്‍ വ്യപക നാശമാണ് വരുത്തിയത്. നിരവധി മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. ഭരണങ്ങാനം സെക്ഷനില്‍ മാത്രം 20 പോസ്റ്റുകള്‍ ഒടിയുകയും 80 ഇടത്ത് ലൈന്‍ പൊട്ടുകയും ചെയ്തു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ജീവനക്കാര്‍.

Post a Comment

0 Comments