വനമഹോത്സവത്തിന്റ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം സി.എം.എസ് കോളേജില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ വനവിസ്തൃതി വര്‍ധിപ്പിക്കുക എന്നത് സാധ്യമല്ലെങ്കിലും ട്രീ ബാങ്കിംഗ് പോലുള്ള പദ്ധതികളിലൂടെ മരം നടാനുള്ള പ്രേരണ ഉണര്‍ത്തി മരങ്ങളെ മനുഷ്യന്റെ മിത്രങ്ങളാക്കണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി പറഞ്ഞു.
വനത്തിനകത്തെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി പറഞ്ഞു. വനം-വന്യജീവി വകുപ്പ് സംഘടിപ്പിച്ച വനമഹോത്സവം 2025ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ് ഡോ. പി. പുകഴേന്തി അധ്യക്ഷത വഹിച്ചു. വനംവകുപ്പ് നടപ്പാക്കുന്ന ട്രീ ബാങ്കിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പദ്ധതിയുടെ അഞ്ചു ഗുണഭോക്താക്കള്‍ക്ക് ചന്ദനത്തൈ വിതരണം ചെയ്ത് മന്ത്രി നിര്‍വഹിച്ചു. ഇക്കോ - ടൂറിസം വെബ് സൈറ്റ് ഉദ്ഘാടനം,'മിസ്റ്റിക് മറയൂര്‍' എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം എന്നിവയും നടന്നു. ചടങ്ങില്‍ കേരള വനം വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ലതിക സുഭാഷ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. എല്‍. ചന്ദ്രശേഖര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ജെ. ജസ്റ്റിന്‍ മോഹന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം. നീതുലക്ഷ്മി, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രഫുല്‍ അഗര്‍വാള്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി. പ്രമോദ്, സി.എം.എസ്. കോളജ് മാനേജര്‍ റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ.അഞ്ജു ശോശന്‍ ജോര്‍ജ് എന്നിവര്‍പങ്കെടുത്തു.





0 Comments