റോഡിലെ കുഴിയില്‍ വീണ കാര്‍ നിയന്ത്രണം വിട്ട് ഓടയില്‍ പതിച്ചു. കൊല്ലപ്പള്ളി മേലുകാവ് റോഡില്‍ വാളികുളത്തിനു സമീപമുള്ള കുഴിയില്‍ വീണ കാര്‍ റോഡിന് വലതു വശത്ത് ഓടയില്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റ നീലൂര്‍ സ്വദേശി ജോബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോബിന്റെ ഇരു കൈകള്‍ക്കും തലക്കും പരിക്കുണ്ട്. മുത്തോലിയില്‍ അധ്യാപകനായ ജോബിന്‍ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
0 Comments