തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് തമിഴ്നാട് സ്വദേശികള്‍ സഞ്ചരിക്കുകയായിരുന്ന കാറിന് തീ പിടിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തൊടുപുഴ - മൂലമറ്റം റൂട്ടില്‍ മുട്ടം തോട്ടുങ്കരയില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനത്തിന് മുന്നില്‍ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പെട്ടെന്ന് കാറില്‍ നിന്ന് പുറത്തിറങ്ങി മാറി. ഉടന്‍ തന്നെ വാഹനത്തില്‍ മുഴുവനായി തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.





0 Comments