കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭാ ദിനം ചേര്‍പ്പുങ്കല്‍ ഫൊറോന വികാരി ഫാദര്‍ മാത്യു തെക്കേല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ ശ്ലീഹാ തന്റെ ഭാരത വിശ്വാസ പര്യടന മദ്ധ്യേ ചേര്‍പ്പുങ്കല്‍ മൂന്നുപീടിക കടവില്‍ എത്തിയെന്നും ദേശക്കാരോട് സുവിശേഷം പ്രസംഗിച്ച് കുരിശ് നാട്ടി ആദിമവിശ്വാസ സമൂഹം സ്ഥാപിച്ചു എന്നും തലമുറകളായി വിശ്വസിക്കുന്ന ക്രൈസ്തവ സമൂഹമാണ് ചേര്‍പ്പുങ്കലുള്ളത്.
നൂറ്റാണ്ടുകളുടെ വിശ്വാസ പാരമ്പര്യമുള്ള ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫെറോന പള്ളിയുടെ ചരിത്രത്തിലാദ്യമായാണ് മാര്‍ത്തോമാ സ്മാരകത്തില്‍ ദുക്‌റാന തിരുനാള്‍ ആചരിക്കുന്നത്. രൂപതാ പ്രസിഡണ്ട് ഇമ്മാനുവല്‍ നിധിരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡോക്ടര്‍ പ്രൊഫ . പി സി അനിയന്‍കുഞ്ഞ് , റവ. ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജോസ് വട്ടുകുളം, ഫാ . അജിത്ത് പരിയാരത്ത് ,ജോയി കണിപറമ്പില്‍, . മാര്‍ട്ടില്‍ ജെ കോലടി, അപ്പച്ചന്‍ മൂന്നുപീടിക, റെജിമോന്‍ ഐക്കര, ജെസ്റ്റിന്‍ വാരപ്പറമ്പില്‍ , ജോയി തെങ്ങുംതോട്ടത്തില്‍ , ജോര്‍ജ്കുട്ടി മണാമഠം , സോജന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.


.webp)


0 Comments