Breaking...

9/recent/ticker-posts

Header Ads Widget

ചാണ്ടി ഉമ്മന്‍ MLA നാലമ്പല ദര്‍ശനം നടത്തി



രാമായണ മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ രാമപുരത്ത്  നാലമ്പല ദര്‍ശനത്തിന്  വന്‍ ഭക്തജന തിരക്ക്. ചാണ്ടി ഉമ്മന്‍ MLA യും നാലമ്പല ദര്‍ശനം നടത്തി. ആദ്യ ഞായറാഴ്ച അഭൂതപൂര്‍വ്വമായ ഭക്തജന തിരക്കാണ് നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. വെളുപ്പിന് 4 മണി മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു.

 പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ രാവിലെ 10 മണിയോടെയാണ് രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ എത്തിയത്.  ക്ഷേത്രത്തിനുള്ളില്‍  പ്രദക്ഷിണം വച്ച് വഴിപാടുകള്‍ കഴിച്ച് മേല്‍ശാന്തിയില്‍ നിന്നും പ്രസാദവും സ്വീകരിച്ച് ഉപദേവ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി.  ക്ഷേത്ര ദര്‍ശനത്തിനു ശേഷം അന്നദാന ഹാളിലെത്തി കുറച്ച് സമയം ഭക്തജനങ്ങള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തതിന് ശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്. പ്രമുഖ കോണ്‍ഗ്രസ്സ് നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Post a Comment

0 Comments