വാകക്കാട് സെന്റ് അല്‍ഫോന്‍സ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. ഇടമറുക് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് ജിജി, ഡോ. ശോഭാ ശ്രീ, ഡോ. ബോബി കുര്യന്‍ എന്നിവരെ സന്ദര്‍ശിച്ച് ഡോക്ടേഴ്‌സ് ദിനത്തിന്റെ ആശംസകള്‍ കുട്ടികള്‍ നേര്‍ന്നു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. നിര്‍മ്മല്‍ ജോസ്, ഡോ. സൈനുദ്ദീന്‍ ഇ എം എന്നിവര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി കുട്ടികള്‍ ആശംസകള്‍ നേര്‍ന്നു. പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഡോക്ടര്‍മാര്‍ വഹിക്കുന്ന നിര്‍ണായകമായ പങ്കിനെ കുട്ടികള്‍ അഭിനന്ദിച്ചു. ഹെഡ്മിസ്ട്രസ് സി.റ്റെസ്സ്, അധ്യാപകരായ ജോസഫ് കെ വി, മനു കെ ജോസ്, സോയ തോമസ്, ജീമോന്‍ മാത്യു, ജോര്‍ജ് സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments