Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചു



മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാലിന്യ സംസ്‌കരണ പദ്ധതികളുടെ സുസ്ഥിരതയും സമ്പൂര്‍ണ്ണതയും കൈവരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. ജനകീയ പങ്കാളിത്തത്തോടെ പ്രൈവറ്റ് ബസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി. 

നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാര്‍ സന്നദ്ധ സംഘടന പ്രതിനിധികള്‍, ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് വിഭാഗം ആളുകള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കുചേര്‍ന്നു.

Post a Comment

0 Comments