ലോക ജനസംഖ്യ വാരാചരണത്തോടനുബന്ധിച്ച് ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രവും ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജിയും സംയുക്തമായി ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ഭരണങ്ങാനം അസീസി ആര്‍ക്കേഡിനു സമീപമാണ് ഫ്‌ലാഷ് മോബ് നടത്തിയത്. 
പബ്ലിക് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍  വനജ കെ.ആര്‍ ലോക ജനസംഖ്യ ദിന സന്ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അമൃത സാബു, എപ്പിഡര്‍മോളജിസ്റ്റ് സാന്ദ്ര മരിയ, ചൂണ്ടച്ചേരി സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി Nss പ്രോഗ്രാം ഓഫീസേഴ്‌സ്, ജോജന്‍ തോമസ്, രാഖി രാജു,  KHRA   പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് റ്റി ജോര്‍ജ്, RBSK നഴ്‌സ് ഷിന്റില്‍ മാത്യു എന്നിവര്‍ സംസാരിച്ചു.





0 Comments