ഔഷധ സേവയിലൂടെ മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ കര്‍ക്കിടക മാസത്തില്‍ കല്ലറ GLPS ല്‍ ഔഷധ കഞ്ഞി വിതരണം നടത്തി. 'ഔഷധ കഞ്ഞിയും പത്തിലക്കറികളും' എന്ന പരിപാടിക്ക് ജി.എല്‍.പി.എസ് കല്ലറയില്‍ തുടക്കം കുറിച്ചു.
കല്ലറ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ സ്വാമി ഔഷധക്കഞ്ഞി വിളമ്പി പരിപാടി ഉദ്ഘാടനം ചെയ്തു. കല്ലറ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് A , വാര്‍ഡ് മെമ്പര്‍ ഷൈനി ബൈജു, പിടിഎ പ്രസിഡന്റ് സന്തോഷ് സി.ബി, സ്‌കൂള്‍ എച്ച്.എം ഹണി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അധ്യാപകരും രക്ഷകര്‍ത്താക്കളും പരിപാടിയില്‍ പങ്കെടുത്തു.
0 Comments