പാലാ ജനറല്‍ ആശുപത്രിയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെയും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പല കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി. കേരള കോണ്‍ഗ്രസ് ജനറല്‍ സെകട്ടറി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ആശുപതിയിലെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ജോയി എബ്രാഹം ആവശ്യപെട്ടു നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .
ആരോഗ്യ മേഖല തകര്‍ന്നടിഞ്ഞതിന്റെ തെളിവാണ് ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ അമേരിക്കയിലേക്കുള്ള യാത്ര. നല്ല ഡോക്ടറുമാരുണ്ടെങ്കിലും മരുന്നും ഉപകരണങ്ങളുമില്ലാതെ സര്‍ക്കാര്‍ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനറല്‍ ആശുപത്രിക്കു മുമ്പില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് ജോര്‍ജ്പുളിങ്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.ജയ്സണ്‍ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലില്‍, കുര്യാക്കോസ് പടവന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ തങ്കച്ചന്‍ മണ്ണൂശ്ശേരി, ഷിബു പൂവേലില്‍, ഡോ.സി.കെ.ജയിംസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ജോബി കുറ്റിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍, മത്തച്ചന്‍ അരീപ്പറമ്പില്‍, ജോസ് കുഴികുളം, തോമസ് പാലക്കുടി, ജോസ് വടക്കേക്കര, ചാര്‍ലി ഐസക്ക്, ബാബു മുകാല, കെ.സി.കുഞ്ഞുമോന്‍, മാത്യു കേളപ്പനാല്‍, ജോസ് എടേട്ട്, സിജി ടോണി, പി.കെ.ബിജു, മൈക്കിള്‍ കാവുകാട്ട്, തോമസ് താളനാനി, ജോസ് പ്ലാശനാല്‍, ഡിജു സെബാസ്റ്റ്യന്‍, റിജോ ഒരപ്പൂഴിക്കല്‍, ഇ.എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു





0 Comments