Breaking...

9/recent/ticker-posts

Header Ads Widget

പ്രൊഫ. കെ.കെ. എബ്രാഹം കയത്തിന്‍കരയുടെ 12-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം



ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന പ്രൊഫ. കെ.കെ. എബ്രാഹം കയത്തിന്‍കരയുടെ 12-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം  ജൂലൈ 24-ാം തീയതി നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്.2.30ന് കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായ  രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

 പാലാ സെന്റ്‌റ് തോമസ് കോളേജ് പ്രൊഫസറും 15 വര്‍ഷത്തോളം കോണ്‍ഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റും ഡി.സി.സി. വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം, മികച്ച സഹകാരി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫ kk എബ്രഹാമിനെ പ്രമുഖ നേതാക്കള്‍ അനുസ്മരിക്കും. സമ്മേളനത്തില്‍ ഐ.എന്‍.ടി.യു.സി. പാലാ നിയോ ജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജന്‍ കൊല്ലംപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. ജോസഫ് വാഴയ്ക്കന്‍ , നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, ടോമി കല്ലാനി, ബിജു പുന്നത്താനം, എ.കെ. ചന്ദ്രമോഹന്‍, ആര്‍. സജീവ്, ജോയി സ്‌കറിയ, ' എന്‍. സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, മോളി പീറ്റര്‍, സി.റ്റി. രാജന്‍, ആര്‍. പ്രേംജി, ഷോജി ഗോപി, ആനി ബിജോയി, തോമസുകുട്ടി നെച്ചിക്കാട്ട്, ആല്‍ബിന്‍ ഇടമനശ്ശേരി, നിബിന്‍ റ്റി. ജോസ് എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ രാജന്‍ കൊല്ലംപറമ്പില്‍, അഡ്വ. ബിജു പുന്നത്താനം, ആര്‍. സജീവ്, ജോയി സ്‌കറിയ, ആര്‍. പ്രേംജി, പ്രൊഫ. സതീശ് ചൊള്ളാനി, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments