Breaking...

9/recent/ticker-posts

Header Ads Widget

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷം



ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ യുവജന ദിനാഘോഷം  കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ നടന്നു. കോട്ടയം അതിരൂപത വികാരി ജനറാള്‍  റവ. ഫാ. തോമസ് ആനിമൂട്ടിലിന്റ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരി ഫാ സ്റ്റീഫന്‍ കണ്ടാരപ്പള്ളി സ്വാഗതമാശംസിച്ചു.
ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്  ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി എംഎല്‍എ  ചാണ്ടി ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. രഞ്ജി പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. അതിരൂപത ചാപ്ലയിന്‍ ഫാ മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. കൈപ്പുഴ ഫൊറോന വികാരി റവ ഫാ.സാബു മാലിത്തുരുത്തേല്‍ സമ്മാനദാനം നിര്‍വഹിച്ചു. യൂണിറ്റ് ചാപ്ലയിന്‍ ഫാ.ജോബി കാച്ചനോലിക്കല്‍, ഫൊറോന ചാപ്ലയിന്‍ ഫാ. ഫില്‍മോന്‍ കളത്ര, അതിരൂപത സെക്രട്ടറി ചാക്കോ ഷിബു കല്ലറ, യൂണിറ്റ് പ്രസിഡന്റ് അഭിലാഷ് ടോമി ജോര്‍ജ് മറ്റത്തിക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.  14 യൂണിറ്റുകള്‍ പങ്കെടുത്ത ക്നാനായ പാരമ്പര്യ ആചാര ദൃശ്യാവിഷ്‌കാര മത്സരത്തില്‍ ചുങ്കം, കടുത്തുരുത്തി, കൂടല്ലൂര്‍ യൂണിറ്റുകള്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Post a Comment

0 Comments