കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടവും ശുചിമുറിയും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാതാവ് ദാരുണമായി മരണമടഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തം. വിവിധ സംഘടനകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് മാര്‍ച്ചും ധര്‍ണ്ണയും നടന്നു. ആരോഗ്യമന്ത്രിയുടെ രക്തത്തിനായി തങ്ങള്‍ ദാഹിക്കുന്നില്ലെന്നും ആ രക്തം ദുഷിച്ചതാണെന്നും അത് കുത്തിവച്ചാല്‍ രോഗി പോലും മരണപ്പെടുമെന്നും പ്രതിഷേധക്കാര്‍ ആക്ഷേപിച്ചു.
കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടം MLA സമരത്തിനിടയാക്കിയ സാഹചര്യം വിശദീകരിച്ചു. രോഗിയുടെ കൂട്ടുരുപ്പുകാരി ബിന്ദുവിന് ഉണ്ടായ ദാരുണ മരണം അധികാരികള്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകം ആണെന്ന് രാഹുല്‍ ആക്ഷേപിച്ചു. ജനരോഷം ഈ ഭരണകൂടത്തിന്റെ മേല്‍ താണ്ഡവ നൃത്തം ആകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഫിലിപ്പ് ജോസഫ്, സുനു ജോര്‍ജ്, ടോമി കല്ലാനി, ജോഷി ഫിലിപ്പ് ഫില്‍സണ്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments