കോട്ടയം മെഡിക്കല്‍ കോളജില്‍ ശുചിമുറി കെട്ടിടം തകര്‍ന്ന് രോഗിയുടെ കൂട്ടിരിപ്പുകാരിയായ മാതാവ് മരണമടഞ്ഞ സംഭവത്തെ തുടര്‍ന്ന് പഴയ സര്‍ജിക്കല്‍ ബ്ലോക്കിലെ രോഗികളെ
പുതിയ ബ്ലോക്കിലേക്ക് മാറ്റി . 194 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനിടയിലാണ് 57 വര്‍ഷം പഴക്കമുള്ള പഴയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് . തകര്‍ന്ന കെട്ടിടത്തില്‍ രോഗികള്‍ സുരക്ഷിതരല്ലാത്ത സാഹചര്യത്തില്‍ രോഗികളെ പുതിയ ബ്ലോക്കിലേക്കു മാറ്റി.
8 നിലകളിലായി 14 ഓപ്പറേഷന്‍ തീയറ്റുകളും 2 ഐസിയുവും 526 കിടക്കകളുള്ള കെട്ടിടം പണി തീര്‍ന്നെങ്കിലും ഉദ്ഘാടനം വൈകുകയായിരുന്നു. നിലവില്‍ 10, 11, 12 , 13, 14, 15, 17, 24 വാര്‍ഡുകളും റേഡിയോ ഡയഗ്‌നോസ്റ്റിക് വിഭാഗവും സെന്‍ട്രല്‍ സ്റ്റോ റൈല്‍ സപ്ലൈ വകുപ്പുകളുമാണ് പുതിയ ബ്ലോക്കിലേക്കും CL4 വാര്‍ഡിലേക്കുമായി മാറ്റിയത്. അപ്രതീക്ഷിത അപകടം പുതിയ കെട്ടിടം തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി.





0 Comments