Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു.



ഇലവനാല്‍  ഹെല്‍ത്ത് സെന്ററിന്റെയും പാലാ റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിച്ചു. ബോധവത്കരണ സെമിനാറും ആഹാര ക്രമീകരണങ്ങളുടെ പ്രദര്‍ശനവും പ്രമേഹം, ചര്‍മ്മരോഗം, അസ്ഥിരോഗം, ഇഎന്‍ടി വിഭാഗം ഡോക്ടര്‍മാരുടെ പ്രത്യേക പരിശോധനയും  ഇലവനാല്‍ ഹെല്‍ത്ത് സെന്ററില്‍ നടന്നു.  


പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പാലാ റോട്ടറി ക്ലബ്ബ്  പ്രസിഡന്റ് ജോഷി വെട്ടുകാട്ടില്‍ അദ്ധ്യക്ഷനായിരുന്നു. ഡോ ജോര്‍ജ് ആന്റണി,  റോട്ടറി സെക്രട്ടറി അമല്‍ വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍
 ബിജി ജോജോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് എന്നിവര്‍ പ്രസംഗിച്ചു.  ഡോ ജി ഹരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രമേഹ പരിശോധനയും, ബോധവത്കരണ സെമിനാറും നടത്തി. പരിശോധനകള്‍ക്ക്  ഡോ ജെയിംസ് കാരാപ്പള്ളി, ഡോ സാം സ്‌കറിയ, ഡോ ദീപക് മോഹന്‍, ഡോ വി.എന്‍ സുകുമാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആഹാര ക്രമീകരണങ്ങുളടെ പ്രദര്‍ശനവും കൗണ്‍സിലിംഗും ഡയറ്റീഷ്യന്‍ സോണിയ ജോസിന്റെ നേതൃത്വത്തില്‍ നടന്നു.

Post a Comment

0 Comments