കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരണമടഞ്ഞ ബിന്ദുവിന്റെ വീട് മന്ത്രി VN വാസവന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കി. സംസ്‌കാര ചെലവുകള്‍ക്കുള്ള സഹായമായി മെഡിക്കല്‍ കോളജ് HDC ഫണ്ടില്‍ നിന്നും അന്‍പതിനായിരം രൂപ മന്ത്രി കുടുംബംഗങ്ങള്‍ക്ക് കൈമാറി. മകളുടെ ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭ ചെര്‍ന്ന് ധനസഹായം പ്രഖ്യാപിക്കും. HDC മുഖേന താത്കാലിക ജോലി നല്‍കാനും നടപടി സ്വീകരിക്കും. ജില്ലാകലക്ടര്‍ ജോണ്‍ സാമുവല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ T.Kജയകുമാര്‍, പ്രിന്‍സിപ്പല്‍ വര്‍ഗീസ് P പുന്നൂസ് എന്നിവരും മന്ത്രിക്കൊപ്പം തലയോലപ്പറമ്പിലെ വീട്ടിലെത്തിയിരുന്നു.
0 Comments