Breaking...

9/recent/ticker-posts

Header Ads Widget

എന്‍ഫോഴ്‌സസ്‌മെന്റ് വിഭാഗം പരിശോധന നടത്തി



വാഗമണ്ണിലെ ചാര്‍ജിംങ് സ്റ്റേഷനിലേയ്ക്ക് കാര്‍ ഇടിച്ചു കയറി നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സസ്‌മെന്റ് വിഭാഗം പരിശോധന നടത്തി. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായ വീഴ്ച വന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നതിലും വീഴ്ചയുണ്ടായതായി മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഗമണ്‍ വഴിക്കടവിലെ ചാര്‍ജിംങ് സ്റ്റേഷനില്‍ കാറിടിച്ചു കയറി തിരുവനന്തപുരം സ്വദേശിയായ നാലു വയസുകാരനാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് വിഭാഗം പരിശോധന നടത്തിയത്.



Post a Comment

0 Comments