കിടങ്ങൂരില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിത്തുവിതരണവും പ്രസിഡന്റ് നിര്‍വഹിച്ചു. കിടങ്ങൂര്‍ കര്‍ഷക എക്കോ ഷോപ്പില്‍ നടന്ന ചടങ്ങില്‍ വൈസ്പ്രസിഡന്റ് ടീന മാളിയേക്കല്‍ അധ്യക്ഷയായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിന്‍സി മാത്യു, കൃഷി അസിസ്റ്റന്റ് രഞ്ജിത്ത് G, ഇക്കോ ഷോപ്പ് പ്രസിഡന്റ് KM ജോസഫ്, സെകട്ടറി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments