Breaking...

9/recent/ticker-posts

Header Ads Widget

തിരുവഞ്ചൂര്‍ പകല്‍വീട് സായംപ്രഭ പദ്ധതി ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.



തിരുവഞ്ചൂര്‍ പകല്‍വീട് സായംപ്രഭ പദ്ധതി ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിതാവിന്റെ ഓര്‍മ്മദിനത്തില്‍ കരുതലിന്റെ കാവലാളായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹ പൂര്‍ത്തീകരണം കൂടിയാണ് ഈ പദ്ധതി ഉദ്ഘാടനത്തിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പറായിരുന്ന ലിസമ്മ ബേബി ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ തിരുവഞ്ചൂരിലെ പകല്‍വീട്ടിലാണ് അയര്‍ക്കുന്നം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ സായംപ്രഭ പദ്ധതി നടപ്പിലാക്കിയത്. 

സാങ്കേതിക പ്രശ്‌നങ്ങളുടെയും തടസ്സങ്ങളുടെയും പേരില്‍ വര്‍ഷങ്ങളായി നീണ്ടുപോയ പദ്ധതിക്കാണ് പുതുജീവന്‍ പകര്‍ന്നത്. 60 വയസ്സിന് മുകളില്‍ പ്രായമായ പൗരന്മാര്‍ക്ക് സായംപ്രഭ പദ്ധതിയിലെ പകല്‍വീട്ടില്‍ സുരക്ഷിതമായി കഴിയുവാനും മാനസിക ഉല്ലാസം നേടുവാനും അവസരം ഒരുക്കിയിട്ടുണ്ട്. പ്രായമായ മാതാപിതാക്കളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകുന്ന മക്കള്‍ക്ക് ആശങ്ക ഇല്ലാതെ രക്ഷിതാക്കളെ ഈ കേന്ദ്രത്തില്‍ എത്തിക്കുവാന്‍ കഴിയും. മരുന്നും ഭക്ഷണവും കൃത്യമായി കഴിക്കുവാന്‍ കെയര്‍ ടേക്കറുടെ  സഹായവും ഇവര്‍ക്ക് ഈ കേന്ദ്രത്തില്‍ ലഭിക്കും. മരുന്നും ഭക്ഷണവും വിനോദവും   സായംപ്രഭ പകല്‍വീട്ടില്‍ ലഭ്യമാവും. ഉദ്ഘാടന യോഗത്തില്‍ അയര്‍ക്കുന്നം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡണ്ട് സീന ബിജു നാരായണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ബേബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജാത ബിജു, അയര്‍ക്കുന്നം വികസന സമിതി പ്രസിഡണ്ട് ജോയി കൊറ്റത്തില്‍, തിരുവഞ്ചൂര്‍ പബ്ലിക് പ്രസിഡണ്ട് മാത്യു കോലത്ത്, ലൈബ്രറി സെക്രട്ടറി സാബു കല്ലക്കടമ്പില്‍, പകല്‍ വീട് പ്രസിഡണ്ട് ശശിധരന്‍ നായര്‍ കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments