Breaking...

9/recent/ticker-posts

Header Ads Widget

അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു.



മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു. ബാങ്ക് അങ്കണത്തില്‍ സഹകരണ പതാക ഉയര്‍ത്തി സഹകരണ പ്രതിജ്ഞ ചൊല്ലിയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ബാങ്ക് ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ സഹകരണദിന സന്ദേശം നല്‍കി. ബാങ്ക് ഭരണ സമിതിയംഗം നിര്‍മ്മല ദിവാകരന്‍,  സെക്രട്ടറി ജോജിന്‍ മാത്യു, ജീവനക്കാരുടെ പ്രതിനിധി രഞ്ജിനി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments