പാലാ സെന്റ് തോമസ് ഹൈസ്‌കൂളില്‍ പേവിഷബാധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സ്‌പെഷ്യല്‍ അസംബ്ലി നടത്തി. സ്‌കൂള്‍ ഹെഡ്‌ബോയ് സിറിയക് ഡയസ് അധ്യക്ഷത വഹിച്ച സമ്മേളനം പാലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസര്‍ സജി കെ.ബി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാലാ ഗവ.ഹോസ്പിറ്റല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഞ്ഞബ്ദുള്ള എം മുഖ്യപ്രഭാഷണം നടത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അസംബ്ലിയുടെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്ത സൂംബ ഡാന്‍സ് പ്രദര്‍ശനവും നടന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ ഫാ.റെജിമോന്‍ തെങ്ങുംപള്ളി, സ്റ്റാഫ് സെക്രട്ടറി ജോബി വര്‍ഗീസ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.
0 Comments