ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയില്‍ അരുണാപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് എതിര്‍വശം സാമൂഹിക വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. ശനിയാഴ്ച വെളുപ്പിനെയാണ് മാലിന്യം തള്ളിയത്. നിരവധി ആളുകള്‍ കാല്‍നടയായി സഞ്ചരിക്കുന്ന ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. രണ്ട് ആശുപത്രികളിലേക്കും നിരവധി സ്‌കൂളുകളിലേക്ക് കൂടി പോകുന്ന വഴി കൂടിയാണിത്. പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാകുന്ന സാഹചര്യത്തില്‍ കര്‍ശനനടപടി സ്വീകാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സിസിടിവി ക്യാമറ സ്ഥാപിച്ചു സാമൂഹ്യവിരുദ്ധരെ പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.





0 Comments