മണ്ണയ്ക്കനാട് VFPCK സ്വാശ്രയ കര്‍ഷകസമിതിയുടെ 25-ാമത് വാര്‍ഷിക പൊതുയോഗം മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ കര്‍ഷക സമിതി പ്രസിഡന്റ് ജോസ് മാത്യു പാലയത്തെടത്തില്‍ അധ്യക്ഷനായിരുന്നു. VFPCK ജില്ലാ മാനേജര്‍ രശ്മി ഐ. പദ്ധതി വിശദകരണവും വില വ്യത്യാസ വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. മികച്ച SHG ഗ്രൂപ്പുകള്‍ക്കുള്ള പുരസ്‌കാര വിതരണം പഞ്ചായത്തംഗം തുളസീദാസ് നിര്‍വഹിച്ചു. മികച്ച കര്‍ഷകരെ ആദരിക്കല്‍ സ്‌കോളര്‍ഷിപ് വിതരണം എന്നിവയും നടന്നു. VFPCK മാര്‍ക്കറ്റിംഗ് മാനേജര്‍ രമേഷ് അഗസ്റ്റ്യന്‍ ഡപ്യൂട്ടി മാനേജര്‍ ലിന്‍സാ ജോസഫ്, SKS വൈസ് പ്രസിഡന്റ് CV ജോര്‍ജ്, ട്രഷറര്‍ ജോര്‍ജുകുട്ടി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments