Breaking...

9/recent/ticker-posts

Header Ads Widget

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യവുമായി ആഗസ്റ്റ് 10 മുതല്‍ ദേശീയ പ്രചരണ പരിപാടി



ഇന്ത്യന്‍ ഉത്പനങ്ങള്‍ പ്രോത്സാഹിപ്പിക്കയും ആഭ്യന്തര വ്യാപാരം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ തലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കുന്നു.  ആത്മ നിര്‍ഭര്‍ ഭാരത് എന്ന ദര്‍ശനത്തെ ശക്തിപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നമ്മുടെ അഭിമാനം എന്ന മുദ്രാവാക്യവുമായാണ് ആഗസ്റ്റ് 10 മുതല്‍ ദേശീയ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. 

ദല്‍ഹിയില്‍ 26 സംസ്ഥാനങ്ങളില്‍ നിന്നുളള 150 ഓളം പ്രമുഖ വ്യാപാരികള്‍ പങ്കെടുത്ത സമ്മേളനമാണ് തീരുമാനമെടുത്തത്. വിദേശ കമ്പനികളുടെ കുത്തക സമ്പ്രദായത്തില്‍ നിന്നും അകന്ന് സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന കാല്‍വയ്പാണ് തീരുമാനമെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള 48000ത്തിലധികം വ്യാപാര സംഘടനകളെ കാമ്പെയ്‌നില്‍ ഉള്‍പ്പെടുത്തി വ്യാപാരികളെയും ഉപഭോക്താക്കളെയും പൊതു സമൂഹത്തെയും കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ സ്വീകരിക്കാന്‍ പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുകയാണ് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നത്. വിദേശ ഉത്പന്നങ്ങളുടെ അനിയന്ത്രിത ഉപയോഗം തടയുകയും ഗുണനിലവാരമുള്ള ഇന്ത്യന്‍ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിച്ച് ചെറുകിട വ്യാപാര മേഖലയെയും കുടില്‍ വ്യവസായങ്ങളെയും സംരക്ഷിക്കുകയും ചെയ്യും. ഇവിടെ വില്‍ക്കുന്നത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം എന്ന ബോര്‍ഡ് വ്യാപാര സ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കും. സമ്മേളനത്തില്‍ CAIT സെകട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ ,ദേശീയ ചെയര്‍മാന്‍ ബ്രിജ് മോഹന്‍ അഗര്‍വാള്‍, ദേശീയ സെകട്ടറി SSമനോജ്,   സംഘടനാ നേതാക്കളായ കൈലാസ് ലഖ്യാനി ,സുമിത് അഗര്‍വാള്‍, വിപിന്‍ അഹൂജാ, ടോമി കുറ്റിയാങ്കല്‍, പങ്കജ് അറോറ, തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments