Breaking...

9/recent/ticker-posts

Header Ads Widget

ആഗസ്റ്റ് 2 ന് മള്ളിയൂരില്‍ 12 മണിക്കൂര്‍ സംഗീതാര്‍ച്ചന നടക്കും



ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി  മഹാസമാധി ദിനമായ ആഗസ്റ്റ് 2 ന് മള്ളിയൂരില്‍ 12 മണിക്കൂര്‍ സംഗീതാര്‍ച്ചന നടക്കും.ഓഗസ്റ്റ് രണ്ടിന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മള്ളിയൂര്‍ ക്ഷേത്ര കലാമണ്ഡപത്തില്‍ സംഗീതാരാധന ആരംഭിക്കും.

 60 ഓളം കലാകാരന്മാരാണ് ഒരു ദിനം മുഴുവന്‍ നീളുന്ന ആരാധനയില്‍ പങ്കെടുക്കുന്നത്. ഗണേശ സംഗീത മണ്ഡപത്തില്‍ രാവിലെ 8 ന് സൂരജ് ലാല്‍ പൊന്‍കുന്നത്തിന്റെ നാദാര്‍ച്ചനയോടെ ആലാപനസദസ്സിന് അരങ്ങുണരും.അചഞ്ചല ഭക്തിയോടെ ഭാഗവത പാരായണവും പ്രഭാഷണവും നടത്തിയ ആത്മീയ ആചാര്യനായ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ  പുണ്യ സ്മരണകള്‍ക്കു മുന്നില്‍ മള്ളിയൂര്‍ കുടുംബത്തിന്റെ സമര്‍പ്പണമാണ് പ്രമുഖ സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത ആരാധനയെന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും പറഞ്ഞു. ആഗസ്റ്റ് 21ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായകചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറും. ആഗസ്റ്റ് 27 ന് വിനായക ചതുര്‍ത്ഥി ആഘോഷവും 28 ന് തിരുവാറാട്ടും നടക്കും.

Post a Comment

0 Comments