Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി എസ്‌വിഡി പ്രാര്‍ത്ഥന നികേതന്‍ ഫാമിലി റിന്യൂവല്‍ സെന്ററില്‍ ഹാര്‍മണി 25 ,ദമ്പതി കണ്‍വെന്‍ഷന്‍



1875 ല്‍ ആരംഭിച്ച ദൈവവചന സഭയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കടുത്തുരുത്തി എസ്‌വിഡി പ്രാര്‍ത്ഥന നികേതന്‍ ഫാമിലി  റിന്യൂവല്‍ സെന്ററില്‍ ഹാര്‍മണി 25 ,ദമ്പതി കണ്‍വെന്‍ഷന്‍ നടക്കും. കണ്‍വെന്‍ഷന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടര്‍ ഫാ.ബിജില്‍ ചക്യാത്ത്,  ബ്രദര്‍ സന്തോഷ് കരിമത്ര എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് എസ്‌വിഡി പ്രാര്‍ത്ഥനാ നികേതന്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ജൂബിലി സമാപനം പത്തിന് വൈകൂന്നേരം 4.30 ന് വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ തെക്കതെച്ചേരിലിന്റെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ എട്ട് വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. . കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരെ ഫാമിലി കൗണ്‍സിലിംഗിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും കുമ്പസാരവും ഉണ്ടായിരിക്കും.  പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. 1875 ല്‍ ഹോളണ്ടിലെ സ്റ്റൈല്‍ എന്ന സ്ഥലത്ത് വിശുദ്ധ അര്‍നോള്‍ഡ് ജാന്‍സണ്‍ സ്ഥാപിച്ച ദൈവവചന സഭ ഈ വര്‍ഷം ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുമ്പോള്‍ എണ്‍പതോളം രാജ്യങ്ങളിലായി 6000 ലധികം മിഷണറിമാര്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.  എസ്‌വിഡി സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിക്കുന്നത് 1959 ല്‍ കടുത്തുരുത്തിയിലാണ്.  വാര്‍ത്താ സമ്മേളനത്തില്‍ എസ്‌വിഡി ഡയറക്ടര്‍ ആന്റ് സുപ്പീരിയര്‍ ഫാ.ടൈറ്റസ് തട്ടാമറ്റത്തില്‍, പ്രൊക്യൂറേറ്റര്‍ ഫാ.ചാക്കോ പാറേക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments