Breaking...

9/recent/ticker-posts

Header Ads Widget

കേരള സബ്ജൂനിയര്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8, 9, 10, 11 തീയതികളില്‍



കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ ഷട്ടില്‍ അസ്സോസിയേ ഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന Yonex Sunrise കേരള സബ്ജൂനിയര്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 8, 9, 10, 11 തീയതികളില്‍ പാലാ സ്‌പോര്‍ട്‌സ് അരീനയില്‍ (SAP) നടക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നു മുളള 11,13 വയസ്സ് പ്രായമുള്ള ആണ്‍, പെണ്‍ കുട്ടികളുടെ സിംഗിള്‍സ്, ഡബിള്‍സ് മത്സരങ്ങള്‍ നടക്കും. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഒന്നും രണ്ടും സ്ഥാനക്കാരും, സംസ്ഥാന അസ്സോസിയേഷന്‍ നടത്തിയ രണ്ട് റാങ്കിങ്ങ് ടൂര്‍ണ്ണമെന്റുകളിലെ ആദ്യത്തെ 16 വരെയുള്ള റാങ്കുകാരും സിംഗിള്‍സിലും  ആദ്യത്തെ എട്ട് റാങ്കുകാര്‍ ഡബിള്‍സിലും മത്സരിക്കുന്നു. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നത്. പാലാ മീഡിയ  ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ജി പ്രശാന്ത്, സെക്രട്ടറി ലൗജന്‍ എന്‍പി, വൈസ് പ്രസിഡന്റ് ബിജുമോന്‍ ജോര്‍ജ്  എന്നിവര്‍ പങ്കെടുത്തു



Post a Comment

0 Comments