കുറവിലങ്ങാട് പള്ളി ഇടവകയിലെ 27-ാം വാര്‍ഡില്‍ ഭക്ഷ്യസുരക്ഷക്കായി നടത്തുന്ന അടുക്കളത്തോട്ട മത്സരം ശ്രദ്ധ നേടുന്നു. വാര്‍ഡിലെ നൂറ് കുടുംബങ്ങള്‍ക്കും പച്ചക്കറി തൈകളും വിത്തിനങ്ങളും സമ്മാനിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി മുഴുവന്‍ വീടുകള്‍ക്കും മുറ്റത്തൊരു വാഴ എന്ന പേരില്‍ വാഴത്തൈ വിതരണം ചെയ്തു.
പയര്‍, വെണ്ട, ചീനി, വഴുതന, പയര്‍ എന്നിങ്ങനെ അഞ്ചിനം തൈകളാണ് വാര്‍ഡിലെ മൂന്ന് യൂണിറ്റുകള്‍ക്കായി നല്‍കിയത്. ചീര, പടവലം, ചീനി തുടങ്ങിയ ഇനങ്ങളുടെ വിത്തുകളും നല്‍കിയിട്ടുണ്ട്. ഈ തൈകളും വിത്തിനങ്ങളും പ്രയോജനപ്പെടുത്തി അടുക്കളത്തോട്ടം നിര്‍മ്മാണം ആരംഭിക്കാനാണ് നിര്‍ദ്ദേശം. വീടുകള്‍ സ്വന്തമായി തൈകള്‍ ഉല്പാദിപ്പിച്ചും വാങ്ങിയും കൃഷി ചെയ്യുന്നുണ്ട്. മികച്ച അടുക്കളത്തോട്ടത്തിന് നോഹ അവാര്‍ഡ് നല്‍കും. പള്ളിയോഗ പ്രതിനിധി ബെന്നി കോച്ചേരിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി.വികാരിയും സോണ്‍ ഡയറക്ടറുമായ ഫാ. തോമസ് താന്നിമലയില്‍ എന്നിവര്‍ തൈകളുടെ വിതരണം നിര്‍വഹിച്ചു. പള്ളിയോഗ പ്രതിനിധി ബെന്നി കോച്ചേരി, യൂണിറ്റ് പ്രസിഡന്റുമാരായ പോള്‍സണ്‍ ചേലയ്ക്കാപ്പള്ളില്‍, ബിബിന്‍ തുരുത്തേല്‍, ജോസ് കുളങ്ങരതൊട്ടി, സെക്രട്ടറിമാരായ സുമി റോയി ഓലിക്കാട്ടില്‍, ആന്‍സി ബാബുഷ് ഒഴുക്കനാക്കുഴി, ലിജി ജയ്സണ്‍ മറ്റപിള്ളില്‍, എന്നിവര്‍ പദ്ധതിയ്ക്ക് നേതൃത്വംനല്‍കുന്നു.
0 Comments