Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ 162-ാം ജന്മദിനം ആഘോഷം നടന്നു



അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ (എ.കെ.സി.എച്ച്.എം.എസ്) ഏറ്റുമാനൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നവോത്ഥാന നായകന്‍ മഹാത്മ അയ്യങ്കാളി ഗുരുദേവന്റെ 162-ാം ജന്മദിനം ആഘോഷം നടന്നു. സമ്മേളനം ഏറ്റുമാനൂര്‍ യൂണിയന്‍ പ്രസിഡന്റ് സജി വള്ളോംകുന്നേല്‍ ഉദ്ഘാടനം ചെയ്തു. അജി കാനാട്ട് അധ്യക്ഷത വഹിച്ചു. രാജന്‍ നാല്‍പ്പാത്തി മല മുഖ്യപ്രഭാഷണംനടത്തി. വി ആര്‍ അജയന്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനദാനം നടത്തി. സീമോന്‍ തെള്ളകം, ബേബി ഏറ്റുമാനൂര്‍, തമ്പി പട്ടരുമല,ബിന്ദു സുരേഷ്, ആശാ രാജന്‍ എക്കാലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments