Breaking...

9/recent/ticker-posts

Header Ads Widget

അഖില്‍ സി വര്‍ഗീസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു.



കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്നും രണ്ടരക്കോടി രൂപയോളം തട്ടിയെടുത്ത് ഒളിവില്‍ പോയ ജീവനക്കാരന്‍ അഖില്‍ സി വര്‍ഗീസിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ ഇയാള്‍ കൊല്ലത്ത് ഒളിവില്‍ കഴിയുകയായിരുന്നു. 2020-23 കാലത്താണ് നഗരസഭയില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഇയാള്‍ പെന്‍ഷന്‍ ഫണ്ടില്‍ തിരിമറി നടത്തിയത്. ഓരോ മാസവും ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവം ഓഡിറ്റില്‍ വ്യക്തമായതോടെ സസ്പന്‍ഷനിലായ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തട്ടിപ്പിനെക്കറിച്ച് നഗരസഭയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുമ്പോള്‍ ഇയാളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷക്കാലത്തിനു ശേഷമാണ് ഇപ്പോള്‍ പിടിയിലാകുന്നത്.



Post a Comment

0 Comments