Breaking...

9/recent/ticker-posts

Header Ads Widget

നീതി മെഡിക്കല്‍ സ്റ്റോര്‍ തിങ്കളാഴ്ച മുതല്‍ അന്തീനാട്



പിഴക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ തിങ്കളാഴ്ച മുതല്‍ അന്തീനാട് പ്രവര്‍ത്തനമാരംഭിക്കും. സൊസൈറ്റിയുടെ രണ്ടാമത്തെ നീതി മെഡിക്കല്‍ സെന്ററാണ് അന്തീനാട് കുരിശുപള്ളിക്കു സമീപം കമ്പകത്തുങ്കല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന്  ഫ്രാന്‍സിസ് ജോര്‍ജ് MP ഉദ്ഘാടനം നിര്‍വഹിക്കും. സൊസൈറ്റി പ്രസിഡന്റ് KM ചെറിയാന്‍ അധ്യക്ഷനായിക്കും. 


പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ മുഖ്യ പ്രഭാഷണം നടത്തും. സഹകരണ സംഘം അസി. രജിസ്ട്രാര്‍ രജിദാസ് P ആദ്യ വില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗ് ലിസമ്മ ബോസ്, പഞ്ചായത്തംഗം സ്മിത ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡന്റ് കെ.എം. ചെറിയാന്‍ വൈസ് പ്രസിഡന്റ് റോയി ജോസ് ,സെക്രട്ടറി ജീന  പീറ്റര്‍, അപ്പച്ചന്‍ മൈലയ്കല്‍, സെബാസ്റ്റ്യന്‍ സി.എ. അഗസ്റ്റ്യന്‍ സി.എ. എന്നിവര്‍ പങ്കെടുത്തു

Post a Comment

0 Comments