Breaking...

9/recent/ticker-posts

Header Ads Widget

അത്തം പിറന്നു



ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്  അത്തം പിറന്നു. ഇനി പൂവിളിയുടെയും പൂക്കളത്തിന്റെയും ആഘോഷദിനങ്ങള്‍ക്ക് തുടക്കം.  ഐതിഹ്യങ്ങള്‍ നിറഞ്ഞ ഓണ  സങ്കല്പങ്ങളില്‍ ഓണക്കോടിയും ഓണസദ്യയും മലയാളിയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന നാളുകളിലേക്കുള്ള ഉത്രാടപ്പാച്ചിലായി മാറും. നാടെങ്ങും മാവേലി തമ്പുരാനേയും   ഓണത്തെയും വരവേല്‍ക്കുവാനായി പൂക്കളം ഒരുക്കുന്ന നാളുകളായും അത്തം മുതലുള്ള 10 ദിനങ്ങള്‍ മാറും.


പൂവിളിയുടെ മധുര സംഗീതമായി ചിങ്ങമാസത്തിലെ അത്തം നാള് മുതല്‍ മലയാളിമുറ്റങ്ങളില്‍ പൂക്കളങ്ങളുടെ സമൃദ്ധി വിരിയും. ഇക്കുറി അത്തം പത്ത് ഓണം എന്ന സങ്കല്പത്തില്‍ ഒരു ദിനത്തിന്റെ ദൈര്‍ഘ്യം കൂടി വരും. ചിത്തിര നാള്‍ രണ്ടുദിവസം ഉള്ളതിനാല്‍ ഇത്തവണ പതിനൊന്നാം ദിവസമാണ് തിരുവോണ നാളായും തിരുവോണ ദിനമായും വരിക. ഇന്നലെകളിലെ നല്ല നാളുകളെ ഇളം തലമുറയ്ക്ക് ഓര്‍മ്മപ്പെടുത്തുവാനും ഓണ നാളുകളിലൂടെ പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്കിനും ഉള്ള തയ്യാറെടുപ്പിലാണ് മലയാളക്കര.

Post a Comment

0 Comments